Saturday, May 4, 2024
keralaNews

കാഞ്ഞിരപ്പള്ളി രൂപതയില്‍ മിസ്പാ പദ്ധതിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത കുടുംബവിശുദ്ധീകരണ വര്‍ഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മിസ്പാ പദ്ധതിക്ക് തുടക്കമായി. കുമളിയില്‍ നടത്തപ്പെട്ട രൂപതാ ദിനത്തോടനുബന്ധിച്ച് 2023 മെയ് 12 മുതല്‍ 2024 മെയ് 12 വരെ കുടുംബവിശുദ്ധീകരണ വര്‍ഷമായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രഖ്യാപിച്ചിരുന്നു.                                                                                                        കുടുംബ വിശുദ്ധീകരണം കൂദാശകളിലൂടെ എന്ന ദര്‍ശനത്തെ ആധാരമാക്കി സഭാത്മക ആധ്യാത്മികതയില്‍ ശക്തിപ്പെടുന്നതിനുള്ള കര്‍മപദ്ധതിയാണ് മിസ്പാ. ഓരോ കുടുംബത്തിനുമായി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രസ്തുത കുടുംബത്തെ അനുസ്മരിച്ച് ഇടവക സമൂഹം പ്രാര്‍ത്ഥിക്കുന്നു. അന്നേദിവസം ആ കുടുംബം പരിശുദ്ധ കുമ്പസാരം സ്വീകരിച്ചൊരുങ്ങി പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്നു. അര്‍പ്പിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബാനയിലെ ഡിപ്റ്റിക്സില്‍ കുടുംബത്തെ പ്രത്യേകം അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുന്നു. ഇടവകയില്‍ ശുശ്രൂഷ നിര്‍വ്വഹിക്കുന്ന വൈദികരുമായി കുടുംബാംഗങ്ങള്‍ ആശയവിനിമയം നടത്തുകയും പരസ്പര ശ്രവണത്തിന് വേദിയാവുകയും ചെയ്യുകയെന്നതും മിസ്പാ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.