Sunday, May 5, 2024
keralaNews

എരുമേലി ടൗണിൽ കാറിൽ കടത്താൻ ശ്രമിച്ച ഹാൻസ് പിടികൂടി.

എരുമേലി :എരുമേലി ടൗണിൽ കാറിൽ കടത്താൻ ശ്രമിച്ച നിരോധിത ലഹരി വസ്തുവായ ഹാൻസ് പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 3 ചാക്ക് ഹാൻസും – ഇത് കൊണ്ടുവന്ന ഒരാളെയും പിടികൂടിയിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 7 മണിയോടെ ജില്ല പോലീസ് സൂപ്രണ്ടിന്റെ സ്പെഷ്യൽ സ്ക്വാഡാണ് ഹാൻസ് പിടികൂടിയത്.തുടർന്ന് എരുമേലി പോലീസ് സ്ഥലത്തെത്തി ഹാൻസും , പിടിയിലായ ആളേയും കാറും പിടിച്ചെടുത്തു. മറ്റ് വിശദ വിവരങ്ങൾ പരിശോധിച്ചു വരുന്നതേയൊള്ളൂവെന്നും പോലീസ് പറഞ്ഞു.