Saturday, May 4, 2024
keralaNews

ശരണമന്ത്രങ്ങളുടെ പുണ്യഭൂമിയില്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കി ചന്ദനക്കുടമാഘോഷിച്ചു .

എരുമേലി :ശരണമന്ത്രങ്ങളുടെ പുണ്യഭൂമിയില്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കി എരുമേലിയില്‍ ജമഅത്തിന്റെ നേതൃത്വത്തില്‍ ചന്ദനക്കുടം ഉത്സവമാഹോഷിച്ചു.ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഓരോ അയ്യപ്പഭക്തനും,അയ്യപ്പന്റെ ഉറ്റ തോഴനായ വാവരുസ്വാമി അനുഗ്രഹം വാങ്ങുന്നുവെന്ന അത്യപൂര്‍വമായ വിശ്വാസത്തിന്റെ ഭാഗമായാണ് പേട്ടതുള്ളലിന് എത്തുന്ന ഭക്തര്‍ ഓരോരുത്തരും പള്ളിയില്‍ കയറി കാണിക്കയര്‍പ്പിച്ചു തീര്‍ത്ഥാടനം പുനരാരംഭിക്കുന്നത്.ഹൈന്ദവ -ഇസ്ലാം മതസൗഹാര്‍ദ്ദം മാത്രമല്ല ഒരു നാടിന്റെ തന്നെ മാനവസാഹോദര്യമാണ് എരുമേലി ചന്ദനക്കുടം ദൃശ്യമാക്കുന്നത്.

നീണ്ട 60 ദിവസത്തെ ശബരിമല തീര്‍ത്ഥാടന മഹോത്സവത്തിന് സമാപനമാകുന്ന ഈ വേളയില്‍ കാലങ്ങളില്‍ തീര്‍ത്ഥാടക ബാഹുല്യം മൂലം നിശ്ചലം മാകേണ്ട എരുമേലി ഇന്ന് തിരക്കുകള്‍ കുറഞ്ഞ തീര്‍ത്ഥാടനമായി മാറിയിരിക്കുകയായിരുന്നു.കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇത്തവണ 20 പേര്‍ മാത്രം അടങ്ങുന്ന സംഘമാണ് ചന്ദനക്കുടത്തിന് നേതൃത്വം നല്‍കിയത്.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും  വൈകിട്ട് 7 മണിയോടെ കൊച്ചമ്പലത്തില്‍ കയറി സ്വീകരണം ഏറ്റുവാങ്ങി എരുമേലി ജമാത്ത് പ്രസിഡന്റ് അഡ്വ പി എച്ച് ഷാജഹാന്‍ ,വൈസ് പ്രസിഡന്റ് സെക്രട്ടറി നൈസാം പി അഷറഫ്,നാസര്‍ പനച്ചി, നൗഷാദ് കുറുങ്കാട്ടില്‍, അബ്ദുല്‍ കരീം, സലീം കണ്ണങ്കര എന്നിവരുടെ
നേതൃത്വത്തിലാണ് ചന്ദനക്കുട ഘോഷയാത്ര നടത്തിയത്.പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്, ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്ക്കുട്ടി , വൈസ് പ്രസിഡന്റ് ഇ ജെ ബിനോയ് ,പഞ്ചയാത്ത് സെക്രട്ടറി എം എന്‍ വിജയന്‍ ,ബ്ലോക്ക് പഞ്ചയാത്ത് അംഗങ്ങളായ ജൂബിഅഷറഫ്,റ്റിഎസ് കൃഷ്ണകുമാര്‍,പഞ്ചയാത്ത് അംഗങ്ങള്‍ എന്നിവര്‍ ചന്ദനക്കുട സംഘത്തെ സ്വീകരിച്ചു.ചന്ദനക്കുട ഘോഷയാത്രക്ക് നേതൃത്വം നല്കിയ ജമാത്ത് പ്രസിഡന്റ് അഡ്വ പി എച്ച് ഷാജഹാനെ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐപിഎസ് പൊന്നാട അണിയിച്ചും ,ഉപഹാരം നല്കിയും സ്വീകരിച്ചു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി. ജെ.സന്തോഷ് കുമാര്‍ ,എരുമേലി എസ് എച്ച് ഒ സജിചെറിയാന്‍ ,എസ് ഐ എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

തുടര്‍ന്ന്‌ പേട്ടതുള്ളല്‍ പാതയിലൂടെ വല്യമ്പലത്തിലേക്ക് സംഘം നീങ്ങി.കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡമനുസരിച്ച് സ്വീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്.

വൈകുന്നേരം എരുമേലി വല്യമ്പലത്തിലെത്തിയ ചന്ദനക്കുട സംഘത്തെ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണകുമാര വാര്യര്‍,അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ ഒ. ജി ബിജു,എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ആര്‍ രാജീവ്,ക്ഷേത്രം മേല്‍ശാന്തി എം പി ശ്രീവത്സന്‍ നമ്പൂതിരി , കീഴ്ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി,അനിയന്‍ എരുമേലി,സോജി കെ ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചന്ദനക്കുട സംഘത്തെ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു .