Friday, May 3, 2024
EntertainmentindiaNews

നടി ദീപിക പദുകോണ്‍ ആശുപത്രിയില്‍.

മുംബൈ: ബോളിവുഡ് നടി ദീപിക പദുകോണ്‍ ആശുപത്രിയില്‍. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും നടി സുഖം പ്രാപിച്ചു വരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ജൂണ്‍ 15നും ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നടന്‍ പ്രഭാസിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ ഹൃദയമിടിപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്.അതേസമയം ഷാരൂഖ് ഖാന്‍ നായികനായി എത്തുന്ന പത്താന്‍ ആണ് ദീപികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രത്തിന്റെ’ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. 200 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 2023 ജനുവരി 25ന് തിയേറ്ററുകളില്‍ ചിത്രമെത്തും.