Friday, April 26, 2024
keralaLocal NewsNewspolitics

ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷന്‍ കോണ്‍ഗ്രസില്‍ പത്രിക സമര്‍പ്പിച്ചത് അഞ്ചുപേര്‍.

 

കോണ്‍ഗ്രസിന്റെ പതിവ് ഗ്രൂപ്പ് തമ്മിലടിയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷന്‍ സീറ്റിലേക്ക് ഇന്ന് പത്രിക നല്‍കിയത് കോണ്‍ഗ്രസിലെ അഞ്ചുപേര്‍.എരുമേലി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും ഡിസിസി സെക്രട്ടറിയുമായ പ്രകാശ് പുളിക്കാന്‍,മുണ്ടക്കയം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പിലുമാക്കല്‍ , യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷെമി മാത്യു,എരുമേലി യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി ഷഹനാസ്,എരുമേലി യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ബിനു മറ്റക്കര എന്നിവരാണ് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനും -വിവാദത്തിനുമിടെ ഇന്ന് പത്രിക സമര്‍പ്പിച്ചത്.

ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ മത്സരരംഗത്ത് ചര്‍ച്ച ചെയ്ത പേരുകളില്‍ ഏറ്റവും പ്രധാനമായിരുന്നു പ്രകാശ് പുളിക്കന്റെത്. എന്നാല്‍ ഗ്രൂപ്പ് തമ്മിലടിയുടെ ഭാഗമായി പ്രകാശ് പുളിക്കലിന് സീറ്റ് നിഷേധിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എരുമേലിയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.ഈ സാഹചര്യത്തിലാണ് ഇന്ന് പത്രിക സമര്‍പ്പണം നടത്തിയത്. പ്രകാശനെതിരായി നാലുപേര്‍കൂടി ഇന്ന് പത്രിക സമ്മര്‍പ്പണത്തിന് എത്തിയാതോടെ മത്സരത്തിന് അഞ്ചുപേര്‍ രംഗത്തെത്തി. ഐ ഗ്രൂപ്പിലെ ഏക നേതാവ് പ്രകാശ് പുളിക്കനുമാണ്.ബാക്കിയെല്ലാവരും എ ഗ്രൂപ്പ് പ്രതിനിധികകളും.എന്നാല്‍ എരുമേലിയില്‍ പ്രകാശ് പുളിക്കലിന് സീറ്റ് നിഷേധിക്കുന്ന തരത്തില്‍
സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രചരണം ഉണ്ടായതോടെ എരുമേലിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും -സീറ്റ് നിഷേധത്തിന് ചുക്കാന്‍ പിടിച്ച നേതാക്കള്‍ക്കുമെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഇതോടെ എരുമേലി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.പ്രകാശ് പുളിക്കന് സീറ്റ് നിഷേധിച്ചാല്‍ മലയോര മേഖലയില്‍ കോണ്‍ഗ്രസിന് ഉണ്ടാകുന്ന കനത്ത തിരിച്ചടിയാണ് ഇതിന് പ്രധാന കാരണം.കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷന്‍ ഐഗ്രൂപ്പ് സീറ്റ് തന്നെയാണ്. എന്നാല്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി ഒരു പൊതുനേതാവിനെ എരുമേലിയില്‍ നിന്നും എ ഗ്രൂപ്പിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല.കെപിസിസി പ്രസിഡന്റ് അഡ്വ . പി എ സലിം ഈ സീറ്റിലേക്ക് മത്സരിച്ചാല്‍ മത്സരരംഗത്ത് പിന്മാറുമെന്നും കോണ്‍ഗ്രസിന്റെ വിജയത്തിന് പ്രവര്‍ത്തിക്കുമെന്നും പ്രകാശ് പുളിക്കന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ പി എ സലിം മത്സരിക്കുന്നില്ലായെന്ന് വ്യക്തമാക്കിയിരുന്നു.ഇതോടെയാണ് പകരമായി പ്രകാശ് പുളിക്കാന്‍ സീറ്റിനായി രംഗത്തെത്തിയത്.

എരുമേലി സീറ്റിനെ ചൊല്ലിയുള്ള ചര്‍ച്ചയുടെ തുടക്കത്തില്‍ പ്രകാശിനെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന സമയം തഴയപ്പെടുകയായിരുന്നു. എരുമേലി സീറ്റ് നേരത്തെ മുസ്ലിംലീഗ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രകാശിന് വേണ്ടി അവരും ആവശ്യത്തില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.ഇതേ പേരു പറഞ്ഞാണ് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി നിന്നും ഒരു നേതാവിനെ രംഗത്തിറക്കിയത്.പത്രിക സമര്‍പ്പണം ഇന്ന് പൂര്‍ത്തിയായതോടെ സമര്‍പ്പിച്ചവരുടെ എണ്ണം വ്യക്തമായെങ്കിലും എരുമേലി സീറ്റില്‍ ആരാണ് മത്സരിക്കുകയെന്നും – ആരൊക്കെ പത്രിക പിന്‍വലിക്കുമെന്ന് കാത്തിരുന്ന് കാണണം.പ്രകാശ് പുളിക്കല്‍ പത്രിക പിന്‍വലിച്ചാല്‍ കാര്‍ഷിക മലയോരമേഖലയായ എരുമേലി പഞ്ചായത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ജനസംസാരം.