Thursday, May 2, 2024
keralaNews

ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള പ്രായപരിധി സര്‍ക്കാര്‍ പുനപരിശോധിക്കണം പിസി ജോര്‍ജ്.

 

യുഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചു.

പൂഞ്ഞാറില്‍ തന്നെ മത്സരിക്കും.

കടുത്തുരുത്തി ജോസ് കെ മാണിക്ക് സുരക്ഷിതമല്ല.

എരുമേലി:കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആരാധനാലയങ്ങളിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രായപരിധി നിശ്ചയിച്ച സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി .സി ജോര്‍ജ് പറഞ്ഞു.എരുമേലിയില്‍ ചന്ദനക്കുട മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം എരുമേലി മീഡിയ സെന്ററില്‍ നടത്തിയ പത്രസമ്മേളനം സംസാരിക്കുകയായിരുന്നു.കേവിഡ് മാനദണ്ഡപ്രകാരം ഇന്ന് നടന്ന എരുമേലി ചന്ദനക്കുടം മഹോത്സവത്തിനും,നാളെ നടക്കുന്ന പേട്ടതുള്ളലിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.സമൂഹത്തില്‍ 65 വയസ്സ് കഴിഞ്ഞവരാണ് ആരാധനാലയങ്ങളില്‍ കൂടുതലായി ദര്‍ശനം നടത്തുന്നത്.ഇത് തടഞ്ഞ സര്‍ക്കാര്‍ നടപടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒഴിവാക്കി നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും സര്‍ക്കാരും ആരോഗ്യവകുപ്പും അതിനെ എതിര്‍ക്കുകയായിരുന്നു.ഇപ്പോള്‍ സംസ്ഥാനത്തെ കോവിഡ് വ്യാപകമാണെന്ന് ആരോഗ്യവകുപ്പും -വകുപ്പ് മന്ത്രിയും പറയുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലാ തിരഞ്ഞെടുപ്പുകളും ഒരു ഘട്ടത്തില്‍ നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.പിസി ജോര്‍ജ് എംഎല്‍എ ഒന്നും ചെയ്തില്ലെന്ന് ആരോപണവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ജാഥകള്‍ നയിക്കുന്നവര്‍ ജാഥക്ക് ശേഷം താന്‍ ചെയ്ത വികസന കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.എരുമേലിയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.ഏതെങ്കിലും മുന്നണിയില്‍
ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയുടെ തീരുമാനമെന്നും ഇതിനായി അഞ്ചംഗ സമിതിയെ ചര്‍ച്ചകള്‍ക്ക് നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു,താന്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്നും, കടുത്തുരുത്തി മണ്ഡലം ജോസ് കെ മാണിക്ക് സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു .