Friday, May 3, 2024
Local NewsNews

എരുമേലി കെ എസ് ആര്‍ റ്റി സി സെന്റര്‍ കുണ്ടും കുഴിയുമായിട്ട് മാസങ്ങളായി

എരുമേലി: ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും ഇരട്ടിയിലധികം ബസ് ചാര്‍ജ് വാങ്ങി ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുന്ന എരുമേലി കെ എസ് ആര്‍ റ്റി സി ഓപ്പറേറ്റിംഗ് സെന്ററാണിത്. പതിവ് സര്‍വീസുകള്‍ക്ക് പുറമേ തീര്‍ത്ഥാടന സമയത്ത് നൂറു കണക്കിന് ബസുകള്‍ സര്‍വീസ് നടത്തുന്ന എരുമേലി സെന്റര്‍ കുണ്ടും കുഴിയുമായിട്ട് മാസങ്ങളായി. തീര്‍ത്ഥാടകരില്‍ നിന്നും നാലിരട്ടി ചാര്‍ജ് വാങ്ങണമെന്ന് അധികൃതര്‍ ആവശ്യപ്പെടുമ്പോഴും എരുമേലി ഡിപ്പോ ഇങ്ങനെ കുഴിയാണ്. ലക്ഷക്കണക്കിന് രൂപയാണ് വരുമാനം. എന്നിട്ടും തീര്‍ത്ഥാടകര്‍ക്ക് ഒരു അടിസ്ഥാന സൗകര്യവും ഒരുക്കാന്‍ വകുപ്പിനായിട്ടില്ല.വൃശ്ചികം പുലരാന്‍ ഇനി 20 നാള്‍ കൂടി മാത്രമാണ് ബാക്കി. മഴ പെയ്യുന്ന ദിവസങ്ങള്‍ കുറച്ചാല്‍ പിന്നെ കുറച്ചു ദിവസം മാത്രമാകും ബാക്കി – അതിനുള്ളില്‍ സ്റ്റാന്‍ഡ് മുഴുവനും ടാറിംഗ് നടത്തണം. ആരാണ് ടാറിംഗ് നടത്തുക. എന്ന് തുടങ്ങും. അങ്ങനെ നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്തു വേണം ഈ തീര്‍ത്ഥാടനത്തെ കെ എസ് ആര്‍ റ്റി സി വരവേല്‍ക്കാന്‍ എന്നതും ശ്രദ്ധേയമാണ് .