Tuesday, May 14, 2024
keralaNews

പി.എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന പി.എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും.

കെ അനന്തഗോപന്റെ കാലാവധി അടുത്ത മാസം തീരുന്ന സാഹചര്യത്തിലാണ് പി.എസ് പ്രശാന്ത് പ്രസിഡന്റാവുക.

ഡി.സി.സി പുനഃസംഘടനയെ ചൊല്ലി പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം സി.പി.എമ്മില്‍ ചേര്‍ന്നത്.

കോടിയേരി ബാലകൃഷ്ണന്റെ അസാന്നിധ്യത്തില്‍ എ വിജയരാഘവന്‍ സി.പി.എം ആക്ടിങ് സെക്രട്ടറിയായിരിക്കെയായിരുന്നു എ.കെ.ജി സെന്ററില്‍ നേരിട്ടെത്തി പി.എസ് പ്രശാന്ത് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

മുന്‍പ് കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ് പ്രശാന്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്നു.