Thursday, May 16, 2024
keralaNews

യാത്രക്കാരെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.

 

കോവിഡിനെ തുടര്‍ന്ന് പൊതുഗതാഗതത്തെ സമീപിക്കാന്‍ വിമുഖത കാണിക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. സംസ്ഥാനത്തിന് പുറത്തേക്കും സംസ്ഥാനത്തിനുള്ളിലും സര്‍വ്വീസ് നടത്തുന്ന എ.സി സര്‍വ്വീസുകളില്‍ യാത്ര നിരക്കില്‍ 30 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിച്ചിരിക്കുന്നത്.ടിക്കറ്റ് നിരക്കില്‍ ഇളവനുവദിച്ച് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിനുള്ളിലും പുറത്തേക്കും സര്‍വ്വീസ് നടത്തുന്ന എ.സി സ്‌കാനിയ/ വോള്‍വോ മള്‍ട്ടി ആക്സില്‍ സര്‍വ്വീസുകളില്‍ ടിക്കറ്റു നിരക്കില്‍ ഇളവനുവദിക്കുന്നത്.

കൂടുതല്‍ യാത്രക്കാരെ കെ.എസ്.ആര്‍.ടി.സിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇടയാക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ ഈ സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിച്ചത്.
നിലവില്‍ ഡിസ്‌കൗണ്ട് അനുവദിച്ചിരിക്കുന്ന റൂട്ടുകളും ടിക്കറ്റ് നിരക്കും

1. തിരുവനന്തപുരം – സേലം – ബാംഗ്ലൂര്‍ – 1922 രൂ. (സാധാരണ നിരക്ക്) 1349 രൂ. (ഡിസ്‌ക്കൗണ്ട് നിരക്ക്)

2. തിരുവനന്തപുരം – സുല്‍ത്താന്‍ ബത്തേരി – ബാംഗ്ലൂര്‍ – 2019 രൂ. (സാധാരണ നിരക്ക്) 1417 രൂ. (ഡിസ്‌ക്കൗണ്ട് നിരക്ക്)