Friday, May 3, 2024
Local NewsNews

എരുമേലി കാളകെട്ടിയില്‍ അയ്യപ്പഭക്തര്‍ സംസ്ഥാന പാത ഉപരോധിക്കുന്നു

എരുമേലി : പരമ്പരാഗത കാനനപാതയിലൂടെ കടത്തി വിടാത്തതില്‍ പ്രതിഷേധിച്ച് എരുമേലി കാളകെട്ടിയില്‍ അയ്യപ്പഭക്തര്‍ പമ്പാവാലി – മുണ്ടക്കയം സംസ്ഥാന പാത ഉപരോധിക്കുന്നു ഇന്ന് 28/12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം.  മണ്ഡല പൂജകള്‍ക്ക് ശേഷം
ശബരിമല ക്ഷേത്രനട അടച്ചതിനാല്‍ കാനനപാതയിലൂടെയുള്ള യാത്രയും വനം വകുപ്പ് അടച്ചിരുന്നു. എന്നാല്‍ ഇതറിയാതെ അഴുത കടവ് കടന്ന് ചെന്ന അയ്യപ്പഭക്തരെയാണ് സമീപത്തുള്ള ചെക്ക് പോസ്റ്റില്‍ തടഞ്ഞത് . ഇതില്‍ പ്രതിഷേധിച്ചാണ് അയ്യപ്പ ഭക്തര്‍ തിരിച്ചെത്തി മുണ്ടക്കയം പാത ഉപരോധിക്കുന്നത്.                                                                                    എന്നാല്‍ രണ്ട് മണിക്കൂറിലധികം അയ്യപ്പഭക്തര്‍ റോഡ് ഉപരോധിച്ചതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. സ്വകാര്യ വാഹന യാത്രക്കാരാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. എന്നാല്‍ ഇടുക്കി റേഞ്ച് പരിധിയായതിനാല്‍ പോലീസ് സ്ഥലത്തുണ്ടെങ്കിലും പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത് .                                                                               തീര്‍ത്ഥാടന വേളയില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് കാളകെട്ടിയില്‍ നിന്നും അയ്യപ്പഭക്തരെ കടത്തിവിടുന്നത് .  മണ്ഡല പൂജക്കായി ഇന്നലെ നട അടക്കുകയും – ഇനി മകര വിളക്കിനായി 30 നാണ് നട തുറക്കുന്നത് . എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട് നടപടിക്കായി ശ്രമിക്കുമെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി. ജയന്‍ പറഞ്ഞു. എന്നാൽ അയ്യപ്പ ഭക്തർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചിട്ടും ഉന്നതാധികാരികൾ ഇടപെടുന്നില്ലെന്ന പരാതിയുമായി നാട്ടുകാരും രംഗത്തെത്തി . തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും വന്ന അയ്യപ്പഭക്തർക്ക് കാനനപാതയിലൂടെ തന്നെ പോയാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്