Sunday, May 5, 2024
keralaNews

എരുമേലിയിൽ വ്യാജ ഡോക്ടർ പിടിയിൽ .

എരുമേലി: കഴിഞ്ഞ എട്ട്  മാസമായി എരുമേലിയിൽ വിവിധ അസുഖങ്ങൾക്കായി ചികിത്സ നടത്തുന്ന വ്യാജ ഡോക്ടറെ എരുമേലി പോലീസ് പിടികൂടി. ബംഗാൾ സ്വദേശിയായ ബാപ്പി മണ്ടായി ( 29 ) പോലീസ് അറസ്റ്റ് ചെയ്തത്. എരുമേലി പ്രൈവറ്റ്  ബസ്സ്റ്റാൻഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ  സ്വപ്ന ക്ലിനിക് എന്ന പേരിൽ പ്രവർത്തിക്കുകയായിരുന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നും പിടിച്ചെടുത്ത ആധാർ കാർഡും വ്യാജമാണെന്ന് പോലീസ് പറഞ്ഞു .ഉത്തർപ്രദേശ് മേൽവിലാസത്തിലാണ് ഇയാളുടെ വ്യാജ ആധാർ കാർഡ് ഉള്ളത്. ഇയാൾ ബംഗാൾ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു .ഇയാൾ കുടുംബമായാണ് ഇവിടെ താമസിച്ചിരുന്നത്. രോഗികളെ ചികിൽസിപ്പിക്കുന്നതിനുള്ള ലൈസൻസ് ഇല്ലാതെ യാണ് ക്ലിനിക്ക് നടത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.ഫിസ്റ്റുല, പൈൽസ് എന്നീ  അസുഖങ്ങൾക്കായി ആയുർവേദ മരുന്നുകൾ ഇവിടെ നൽകുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ, എരുമേലി എസ് എച്ച് മനോജ് മാത്യു, എരുമേലി എസ് ഐ എം എസ് അനീഷ് നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വ്യാജ ഡോക്ടർ പിടികൂടിയത്.പോലീസ് നടപടികൾക്കുശേഷം ഇയാളെ റിമാൻഡ് ചെയ്യുമെന്നും പോലീസ് കേരള  ബ്രേക്കിംഗ്  ന്യൂസിനോട് പറഞ്ഞു.