Thursday, May 9, 2024
keralaNews

പേട്ട കൊലപാതകം; അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് കുടുംബം

തിരുവനന്തപുരം പേട്ടയില്‍ അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് കുടുംബം. പ്രതി ലാലന്റെ കുടുംബവഴക്കില്‍ അനീഷ് ഇടപെട്ടിരുന്നുവെന്നും ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പിതാവ് കെ.ജോര്‍ജ് പറഞ്ഞു. പുലര്‍ച്ചെ ഫോണ്‍ വന്നതിന്റെ തെളിവുണ്ടെന്ന് അനീഷിന്റെ മാതാവ് ഡോളി പറഞ്ഞു.