Tuesday, May 14, 2024
keralaNewspolitics

വിതുര പീഡനക്കേസിലെ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവ്, 1,09,000 പിഴ.

വിതുര പീഡനക്കേസില്‍ ഒന്നാം പ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിന് (ഷംസുദീന്‍ മുഹമ്മദ് ഷാജഹാന്‍- 52) 24 വര്‍ഷം തടവ്. 1,09,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. 24 കേസുകളില്‍ ഒരെണ്ണത്തിലാണ് വിധി വന്നിരിക്കുന്നത്. ബലാല്‍സംഗക്കേസുകളില്‍ വിചാരണ വീണ്ടും തുടരും. സുരേഷ് കുറ്റക്കാരനാണെന്ന് കോട്ടയം പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലര്‍ക്കായി കൈമാറുകയും ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടിയെ 10 ദിവസത്തിലധികം തടങ്കലില്‍ വച്ചു, മറ്റുള്ളവര്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കി, ഇതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം നടത്തി എന്നീ കുറ്റങ്ങളാണു പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്.