Wednesday, May 1, 2024
keralaLocal NewsNews

എരുമേലിയിൽ ഫയർ ഫോഴ്സ് – എക്സൈസ്  യൂണിറ്റുകൾക്ക് സ്ഥലം അളന്ന് നൽകി.

ജിഷാമോൾ പി.എസ്
എരുമേലി: ശബരിമല തീർത്ഥാടകരുടെ പ്രവേശന കവാടമായ എരുമേലിയിൽ  ഫയർഫോഴ്സ് – എക്സൈസ് യൂണിറ്റുകൾ വേണമെന്ന് ജനങ്ങളുടെ
വർഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നു. എരുമേലി ഓരുങ്കൽകടവിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത പുറമ്പോക്ക് ഭൂമിയാണ് എക്സൈസ് – ഫയർഫോഴ്സ് യൂണിറ്റുകൾക്ക് ഇന്ന് അളന്ന് നൽകിയത്.ഏകദേശം 20 സെൻറ് വീതമാണ്  രണ്ട് യൂണിറ്റുകൾക്കും നൽകുന്നത്.ഫയർഫോഴ്സ്,എക്സൈസ്,ബ്ലോക്ക് -ഗ്രാമ  പഞ്ചായത്ത്  ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇന്ന് ഉച്ചയോടെയാണ് സ്ഥലം അളന്ന് തിരിച്ചത്  അധികൃതര്‍ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.ഔദ്യോഗികമായി എരുമേലി ഗ്രാമ പഞ്ചായത്ത് കമ്മറ്റി കൂടി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ  പൂർത്തീകരിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നും ഇവർ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ് കൃഷ്ണകുമാർ , ശ്രീനിപുരം വാർഡ് അംഗം വി.ഐ അജി, കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്  സ്റ്റേഷൻ ഓഫീസർ കെ.എസ് ഓമനക്കുട്ടൻ,അസിസ്റ്റൻറ് ഓഫീസർ  ബിനു സെബാസ്റ്റ്യൻ,എക്സൈസ് അധികൃതർ,ഗ്രാമപഞ്ചായത്ത് മറ്റ് പ്രതിനിധികൾ
എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത് .
എരുമേലി  ഓരുങ്കൽ കടവ് മണിമലയാറിന്റെ തീരത്തുള്ള  പുറമ്പോക്ക്  ഭൂമി  വർഷങ്ങളുടെ നിരവധി നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിച്ചത്.ഈ പുറമ്പോക്ക് ഭൂമിയിൽ  ഫയർഫോഴ്സ് – എക്സൈസ്  യൂണിറ്റ് തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം നൽകാൻ പഞ്ചായത്ത് കമ്മറ്റി നേരത്തെ തീരുമാനിച്ചിരുന്നു.