Friday, April 19, 2024
Newsworld

അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടു.

കാബൂള്‍ :അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 150ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. തെക്ക്-കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്.ഭൂരിഭാഗം മരണങ്ങളും പക്ടിക പ്രവിശ്യയിലാണ്. കിഴക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. കൂടാതെ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ്, മുല്‍ത്താന്‍, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി.