Monday, April 29, 2024
keralaNews

എരുമേലിയില്‍ വാര്‍ക്ക പണി നിര്‍ത്തിവച്ചു.

എരുമേലി: പുതിയ യൂണിയന്റെ പ്രതിഷേധത്തെ തുടര്‍ന്ന് എരുമേലി പഞ്ചായത്തിലെ നിര്‍മ്മാണ തൊഴിലാളി മേഖലയിലെ വാര്‍ക്ക പണി നിര്‍ത്തിവച്ചു.
കഴിഞ്ഞ ദിവസം ഐക്യ ട്രേഡ് യൂണിയനിലെ സിഐറ്റിയുവിന്റെ പണി സൈറ്റില്‍ സി പി ഐ യുടെ തൊഴിലാളി യൂണിയനായ എഐറ്റിയുസി കൊടി നാട്ടിയിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ പണിയാനായി തൊഴിലാളികള്‍ എത്തിയെങ്കിലും എഐറ്റിയുസി തൊഴിലാളികളും – സിപിഐയിലെ നേതാക്കളും സ്ഥലത്തെത്തി ശക്തമായി പ്രതിഷേധിച്ചതോടെ പണി നിര്‍ത്തിവയ്ക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ എരുമേലി പോലീസ് സ്ഥലത്തെത്തി എല്ലാവരേയും സ്റ്റേഷനില്‍ വിളിച്ച് വരുത്തുകയും എസ് എച്ച് ഒ മനോജ് മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തത്ക്കാലം പണി നിര്‍ത്തിവയ്ക്കുകയും തിങ്കളാഴ്ച
ലേബര്‍ കമ്മീഷന്റെ ചര്‍ച്ചയ്ക്ക് ശേഷം പണി തുടങ്ങാനും തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പണി നിര്‍ത്തി വച്ചതോടെ കരാറുകാരന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.