Wednesday, May 1, 2024
keralaNews

എരുമേലിയിൽ നദികളെല്ലാം കരകവിഞ്ഞൊഴുകി. 

എരുമേലി: കനത്ത മഴയിൽ എരുമേലിയിലെ നദികളെല്ലാം കരകവിഞ്ഞൊഴുകി
പമ്പാനദി , അഴുത നദി, മണിമലയാർ,  വലിയതോട് , കൊച്ചുതോട് അടക്കം
നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
ഇന്നലെ രാത്രി ആരംഭിച്ച മഴ പകൽ ശക്തി പ്രാപിക്കുകയായിരുന്നു.
മൂക്കൻപ്പെട്ടി കോസ്  വെ
വെള്ളത്തിലായി. വലിയ തോട്ടിൽ  വെള്ളം കയറിയതിനെ  തുടർന്ന്
എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ മുറ്റത്ത്  വെള്ളം കയറി. ഈരാറ്റുപേട്ട  വഴിയുള്ള  എരുമേലിയിലേക്കുള്ള യാത്ര നിരോധിച്ചു. മണിമലയാറ്റിൽ വെള്ളമുയർന്നതിനെ തുടർന്ന് എരുമേലി കൊരട്ടി ദേവസ്വം ബോർഡ് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന
മേലാട്ട് പറമ്പിൽ രാമകൃഷ്ണന്റെ  വീട്ടിൽ വെള്ളം കയറി.
ഫയർ ഫോഴ്സ് , പോലീസ് വാഹനങ്ങൾ പല സ്ഥലത്തും  പോകാൻ കഴിയാത്ത രീതിയിൽ ദുരിതത്തിലായിരുക്കുകയാണെന്നും
എരുമേലി പോലീസ് എസ് .എച്ച്. ഒ മനോജ് മാത്യു  പറഞ്ഞു.