Monday, May 6, 2024
keralaLocal NewsNews

എരുമേലിയിൽ എം ഇ എസ്  കോളേജിൽ തകർത്ത കൊടിമരം കെഎസ്‌യു ഉയർത്തി.

എരുമേലി:എരുമേലി എംഇഎസ് കോളേജിലെ  കെ എസ് .യുവിന്റെ തകർത്ത
കൊടിമരം പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇടുക്കിയിൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജ്  രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എംഇഎസ് കോളേജിലും എസ് എഫ് ഐക്കാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനുശേഷമാണ് കൊടിമരം തകർത്തത്. ഈ കൊടിമരമാണ് ഇന്ന് ഉച്ചയ്ക്ക് നേതാക്കളുടേയും – വിദ്യാർത്ഥികളുടേയും ഉയർത്തിയത്. ഇരുമ്പ് പൈപ്പ് കൊണ്ട് നിർമ്മിച്ച കൊടിമരം ആയിരുന്നു ഇത്. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  റ്റി. വി ജോസഫ് , കോൺഗ്രസ് നേതാക്കളായ ബിനു മറ്റക്കര , ഫസ്റ്റ് ചുടുകാട്ടിൽ , ദിഗീഷ് എം ഇ എസ് കോളേജ് യൂണിറ്റ് പ്രസിഡന്റ്  അലൻ , സെക്രട്ടറി ആൽബിൻ സോജൻ എന്നിവർ എന്നിവർ നേതൃത്വം നൽകി.