Sunday, April 28, 2024
keralaLocal NewsNews

എരുമേലിയിൽ ഇന്ന് 55 കോവിഡ് ബാധിതർ. 

  • 201 പേർ ചികിത്സയിൽ. 

  • വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും കോവിഡ്

എരുമേലി: എരുമേലി പഞ്ചായത്തിൽ വിവിധ വാർഡുകളിലായി ഇന്ന് (20/01)  55 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചതായി   ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .
പഞ്ചായത്തിൽ ഇതുവരെ 201 പേർ വീടുകളിൽ ചികിത്സയിലാണെന്നും  ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.127 ടെസ്റ്റുകൾ നടത്തി.റ്റി പി ആർ – 43. 3% ആണ് .
ശബരിമല തീർത്ഥാടന ശേഷം എരുമേലിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം വർധിക്കുകയാണ്. ശബരിമല തീർത്ഥാടനകാലത്ത് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിശുദ്ധ സേനയിലെ 28 അംഗങ്ങളാണ് കോവിഡ് സ്വീകരിച്ചിരിക്കുന്നത് .
കോവിഡ് ബാധിച്ചവരെ  ഡി എം.ഒയുടെ നിർദ്ദേശ പ്രകാരം
നിരീക്ഷണത്തിലാക്കിയതായും  അധികൃതർ പറഞ്ഞു.വിശുദ്ധി സേനാംഗങ്ങൾ  കോവിഡ് നെഗറ്റീവായവരെ നാട്ടിലേക്ക് അയച്ചതായും  പറഞ്ഞു . എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും -താവളം ആശുപത്രിയിലുമായി ഡോക്ടർ ഉൾപ്പെടെ ആറ്  പേർക്കാണ് കോവിഡ് സ്വീകരിച്ചിരിക്കുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.എരുമേലി ഗ്രാമ പഞ്ചായത്ത്  ഓഫീസിൽ അഞ്ച് പേർക്കാണ് കോവിഡ് സ്വീകരിച്ചിരിക്കുന്നത് .എരുമേലി കെഎസ്ആർടിസി യിൽ ടെസ്റ്റ് നടത്തിയ 19 പേർക്കാണ് കോവിഡ് സ്വീകരിച്ചിരിക്കുന്നത്.നിരവധി പേർക്ക് ടെസ്റ്റ് നടക്കുകയാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും ടെസ്റ്റ് നടത്തി വരികയാണ് . വരുംദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കാനാണ്  സാഹചര്യമെന്ന് അധികൃതർ പറഞ്ഞു.