Saturday, April 20, 2024
indiaNews

ജനറല്‍ എം.എം.നരവാനേ പുതിയ കാമോഫ്ലാഗ് യൂണിഫോമില്‍

ഭോപ്പാല്‍: ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ റിപ്പബ്ലിക്ല് ദിനത്തിനായി ഒരുങ്ങി. കഴിഞ്ഞ ദിവസം ഔദ്യോഗികമായി സേനയുടെ ഡിജിറ്റല്‍ ഡിസൈനിലുള്ള കാമോഫ്ലേഗ് യൂണിഫോമില്‍ ജനറല്‍ എം.എം.നരവാനേ മദ്ധ്യപ്രദേശില്‍ സേനാ കേന്ദ്രം സന്ദര്‍ശിച്ചു. സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച നരവാനേ വിവിധ മേഖലകളിലെ കമാന്റര്‍മാരുമായും കൂടിക്കാഴ്ച നടത്തി.കാമോഫ്ലേഗ് യൂണിഫോമുകള്‍ അണിഞ്ഞുകൊണ്ടുള്ള കമാന്റോ വിഭാഗത്തിന്റെ മാര്‍ച്ച് ആവേശത്തോടെയാണ് ഇന്ത്യന്‍ ജനത കണ്ടത്. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കരസേനയുടെ വിവിധ ബറ്റാലിയനുകള്‍ കാമോഫ്ലാഗ് യൂണിഫോമില്‍ അണിനിരക്കുമെന്നാണ് സൂചന.കനത്ത സുരക്ഷയാണ് തലസ്ഥാന നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അരലക്ഷം പോലീസ് സേനാംഗങ്ങളെയാണ് ഡല്‍ഹിയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചു.സാങ്കേതിക സുരക്ഷാ സംവിധാനത്തിനായി 500 സിസി ടിവി ക്യാമറകളും പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്.