Saturday, May 11, 2024
keralaNewsObituary

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു

എറണാകുളം: കൊച്ചിയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിംഗാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. നാവികസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്ത് സമീപം നേവല്‍ എയര്‍ സ്റ്റേഷന്‍ ഐഎന്‍എസ് ഗരുഡയിലെ റണ്‍വേയിലായിരുന്നു അപകടം. ഹെലികോപ്റ്റര്‍ റണ്‍വേയില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെയായിരുന്നു അപകടം സംഭവിച്ചത്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടയില്‍ റോട്ടര്‍ ബ്ലേഡ് യോഗേന്ദ്ര സിംഗിന്റെ ദേഹത്ത് തട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ നാവികസേന ഇത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന് വിശദമായി അന്വേഷിക്കും. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല.