Sunday, April 28, 2024
Local NewsNews

എരുമേലിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

എരുമേലി:മഹല്ലാ മുസ്ലിം ജമാഅത്തിന്റെ പാലിയേറ്റീവ് കെയര്‍ യൂണിറ്റും’ തണല്‍ ‘ വടകരയും സംയുക്തമായി 18ന് സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് നടത്തും.ജമാഅത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെ നടത്തുന്ന ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും രോഗ നിര്‍ണയത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മഹല്ലാ മുസ്ലിം ജമാഅത്ത് സെക്രട്ടറി സി. എ.എം കരീം. ട്രഷറര്‍ സി. യു. അബ്ദുല്‍ കരീം. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് കണ്‍വീനര്‍ നിസാര്‍ പ്ലാമ്മൂട്ടില്‍ എന്നിവര്‍ അറിയിച്ചു. ജമാഅത് പ്രസിഡന്റ് ഹാജി പി. എ. ഇര്‍ഷാദ് രാവിലെ ക്യാമ്പ് ഉത്ഘാടനം ചെയ്യും.എരുമേലിയിലെ മന്‍സൂര്‍ മെഡിക്കല്‍സ്.നസീം മെഡിക്കല്‍സ്.മസ്ജിദ് ബസാറിലെ നീതി മെഡിക്കല്‍സ്. കവലയിലെ നീതി മെഡിക്കല്‍ സ്റ്റോര്‍. കോ ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പറ പ്പള്ളിട്രെഡേഴ്സ്. മുരളി ആയുര്‍വേദ ഔഷധശാല. പ്ലാമ്മൂട്ടില്‍ കമ്മ്യൂണിക്കേഷന്‍സ് എന്നിവിടങ്ങളില്‍ 17ന് വൈകുന്നേരം 4മണി വരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.