Wednesday, May 1, 2024
educationLocal NewsNews

എരുമേലി എംഇഎസ് കോളേജില്‍ ജോബ് ഫെയര്‍ നടത്തി

എരുമേലി എംഇഎസ് കോളേജ് എരുമേലിയും – എംഇഎസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയും സംയുക്തമായി യുവജനങ്ങള്‍ക്കായുള്ള തൊഴിലവസരങ്ങള്‍ക്ക് വേണ്ടി ജോബ് ഫെയര്‍ സംഘടിപ്പിച്ചു. 25ല്‍ പരം കമ്പനികള്‍ പങ്കെടുത്തു. എംഇഎസ് കോളേജ് എരുമേലിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായിരുന്ന ലത്തീഷാ അന്‍സാരിയുടെ ഓര്‍മ പുസ്തകം അഗ്‌നി ശലഭം ബഹു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം നിര്‍വഹിച്ച പുസ്തകത്തിന്റെ ആദ്യ വില്പന വിതരണം എരുമേലി എംഇഎസ് കോളേജില്‍ വച്ച് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തങ്കല്‍ ആദ്യ കോപ്പി യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറയ്ക്ക് കൈമാറിക്കൊണ്ട് വില്‍പ്പന നടത്തി.കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അനില്‍കുമാര്‍,കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡണ്ട് സി യു അബ്ദുല്‍ കരീം, ലത്തീഷാ യുടെ പിതാവ് അന്‍സാരി, മറ്റ് അധ്യാപകരും സംസാരിച്ചു.