Friday, May 17, 2024
Local NewsNews

വിനായക ചതുര്‍ത്ഥി ; എരുമേലിയില്‍ വിപുലമായ ഒരുക്കങ്ങള്‍

എരുമേലി: വിനായക ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ച് എരുമേലിയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും – അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും. ഇരുപതിന് ഞായറാഴ്ച നടക്കുന്ന ആഘോഷത്തിന് വിവിധ ക്ഷേത്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എരുമേലി സര്‍വ്വസിദ്ധി വിനായക ക്ഷേത്രം, എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം , മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം , കൊരട്ടി ശ്രീ മഹാദേവ ക്ഷേത്രം, തുലാപ്പള്ളി വൈകുണ്ഠപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലാണ് വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കുന്നത്. രാവിലെ 6 മണി മുതല്‍ ക്ഷേത്രത്തിലെ പതിവ് പൂജകള്‍ക്ക് പുറമെ അഷ്ടദ്രവ്യം മഹാഗണപതി ഹോമം നടക്കും .

വിവിധ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്താന്‍ ടി നമ്പറില്‍ ഭക്തജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ് .

എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം –

എരുമേലി സര്‍വ്വ സിദ്ധി വിനായക ക്ഷേത്രം – 9495456700 – 9562482862

മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം – 9605161295 –  9947 528 842

കൊരട്ടി ശ്രീ മഹാദേവക്ഷേത്രം – 9447601173

തുലാപ്പള്ളി വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം – 6747714075