Sunday, April 28, 2024
keralaLocal NewsNews

എരുമേലിയില്‍ യുവതിയെ പീഡിപ്പിച്ചു; ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍

എരുമേലി:യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍.സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് എരുമേലി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ യുവതിയെ പീഡിപ്പിച്ചതായുള്ള പരാമര്‍ശം ഇല്ലായിരുന്നുവെന്നും എരുമേലി പോലീസ് പറഞ്ഞു.എന്നാല്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയിലാണ് യുവതിയെ പീഡിപ്പിച്ചതായി പരാമര്‍ശമുള്ളത്.പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ് .പി. എന്‍. ബാബുക്കുട്ടന്‍ പറഞ്ഞു.കേസ് സംബന്ധിച്ച് മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പ്രതിയെ അറസ്റ്റ് ചെയ്യാനാവുയെന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാന ഭരണകക്ഷിയില്‍പ്പെട്ട പ്രാദേശിക പാര്‍ട്ടി നേതാവിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.പ്രതിയെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മറ്റുവിവരങ്ങള്‍ നല്‍കാനാവൂ എന്നും പോലീസ് പറഞ്ഞു . ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് . നാളെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.