Monday, April 29, 2024
NewsObituary

എരുമേലിയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എരുമേലി : എരുമേലി മണിപ്പുഴ തൂങ്കുഴിപ്പടിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കൂട്ടുതറ ഓലക്കുളം കുളമാന്‍കുഴി കെ ജെ ചാക്കോയുടെ മകന്‍ കെ സി ലിബിന്‍ ( 28 ) ആണ് മരിച്ചത് .

ഇന്നലെ ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. ബൈക്ക് അപകടത്തില്‍പ്പെട്ടതിന്റെ ശബ്ദം കേട്ട് പരിസരവാസികള്‍ രാത്രിയില്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് റോഡരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ലിബിനെ കണ്ടെത്തിയത്. വെച്ചുച്ചിറയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് . ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു .

ഈ സമയത്ത് ഇതുവഴി  മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും , നാട്ടുകാരും ചേര്‍ന്ന് ലിബിനെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ ഏഴ് മണിയോടെ മരിക്കുകയായിരുന്നുവെന്ന് വെന്ന് പോലീസ് പറഞ്ഞു,
ഭാര്യ, ആര്യ .ഏകമകള്‍ (എട്ട് മാനം പ്രായം ) .സംസ്‌ക്കാരം നാളെ 11/12/ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെണ്‍കുറിഞ്ഞി ആംഗ്ലിക്കന്‍ സഭ സെമിത്തേരിയില്‍ നടക്കും. അപകടം സംബന്ധിച്ച് അന്വേഷണം നടത്തി വരുകയാണെന്നും ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നതും അന്വേഷിക്കുമെന്നും എരുമേലി എസ് എച്ച് ഒ ഇ ഡി ബിജു പറഞ്ഞു.