Wednesday, May 15, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;രണ്ടു വാര്‍ഡുകള്‍ അടച്ചു.

എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രണ്ട് വാര്‍ഡുകള്‍ അടച്ചു. അഞ്ചാം വാര്‍ഡില്‍ -ഏഴും,ആറാം വാര്‍ഡില്‍ പത്തും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഒഴക്കനാട് വാര്‍ഡിലെ വയലാര്‍പറമ്പും,വാഴക്കാല വാര്‍ഡും അടച്ചത്.ഇന്ന് കാളകെട്ടിയില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ 95 പേരില്‍ എട്ട് പോസിറ്റീവായി.എരുമേലിയില്‍ ആറ് പേര്‍ക്കും, പാറത്തോട് സ്വദേശികളായ രണ്ടു പേര്‍ക്കുമാണ് സ്ഥിരീകരിച്ചത്.