Wednesday, May 15, 2024
Local NewsNews

തിരക്ക് വര്‍ദ്ധിച്ചു; എരുമേലിയെ നിശ്ചലമാക്കി

എരുമേലി : ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതിനേക്കാള്‍ വലിയ തിരക്കാണ് ഇന്ന് പ്രധാന ഇടത്താവളമായ എരുമേലിയില്‍ ഉണ്ടായത് . വെളുപ്പിനെ ഉണ്ടായ തിരക്കില്‍ എരുമേലി, എം ഇ എസ് ജംഗഷന്‍ , കണമല , നിലയ്ക്കല്‍, പമ്പ , പോന്‍കുന്നം എന്നിവടങ്ങളിലെല്ലാം വാഹനങ്ങള്‍ രാവിലെ 10.30 മുതല്‍ പിടിച്ചിട്ടതായും എരുമേലി എസ് എച്ച് ഒ ഇഡി ബിജു പറഞ്ഞു.

എരുമേലിയിലെ മുഴുവന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും തീര്‍ത്ഥാടക വാഹനങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ പിടിച്ചിട്ടു . മണിക്കൂറുകള്‍ കഴിഞ്ഞാണ് ഓരോ വാഹനങ്ങളും ഇറക്കി വിട്ടത്. ഇതിനിടെ എരുമേലി കെ എസ് ആര്‍ റ്റി സി ഡിപ്പോയില്‍ നിന്ന് 9 പമ്പ സര്‍വ്വീസുകള്‍ മാത്രമാണ് നടത്തിയത് . വെളുപ്പിനെ ആരംഭിച്ച തിരക്ക് വൈകിട്ട് നാല് മണി വരെ തുടര്‍ന്ന് എരുമേലിയെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കി .

തീര്‍ത്ഥാടക വാഹനങ്ങള്‍ പിടിച്ചിടുന്നതു സംബന്ധിച്ച് വിവിധ ഭാഷകളില്‍ പോലീസ് മൈക്ക് അനൗണ്‍സ്‌മെന്റ് ചെയ്തു കൊണ്ടിരിക്കുന്നതും തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതായും അധികൃതര്‍ പറഞ്ഞു. എരുമേലി ടൗണിലും – പാര്‍ക്കിംഗ് മൈതാനങ്ങള്‍, പ്രധാനപ്പെട്ട ജംഗഷനുകളിലുമാണ് പോലീസിന്റെ അനൗണ്‍സ്‌മെന്റിന്റെ സേവനം ലഭ്യമാകുന്നത് .

എരുമേലി പേട്ടക്കവലയിലും – പേട്ട തുള്ളല്‍ പാതയിലും ഉണ്ടാകുന്ന തിരക്കാണ് എരുമേലിയിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്നും നാട്ടുകാര്‍ പറയുന്നു. കൊരട്ടി, കുറുവാമൂഴി വരെ
വാഹന ബ്ലോക്കാണ് അനുഭവപ്പെടുന്നത്.