Thursday, May 2, 2024
indiaNews

തിരഞ്ഞെടുപ്പ് ചെലവിന് പണമില്ല; ഉപതെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനില്ലെന്ന് ദേവഗൗഡ.

തിരഞ്ഞെടുപ്പ് ചിലവിന് പണമില്ലാത്തതിനാല്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നും ജെഡി(എസ്) മത്സരിക്കില്ലെന്ന് എച്ച്ഡി ദേവഗൗഡ. 2023ലെ തിരഞ്ഞെടുപ്പിലേക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദേവഗൗഡ പറഞ്ഞു.ബെല്‍ഗം ലോക്സഭ മണ്ഡലത്തിലും ബസവകല്യാണ്‍, സിന്ദ്ഗി, മസ്‌കി നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അതിനു മുന്‍പേ മത്സരിക്കാനില്ലെന്ന് ദേവഗൗഡ വ്യക്തമാക്കി.അതേസമയം കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ജെഡിഎസിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. ബിജെപിയുടെ വിജയം ഉറപ്പിക്കാനാണ് ജെഡിഎസ് മത്സരിക്കാതെ മാറിനില്‍ക്കുന്നതെന്ന് സിദ്ധരാമയ്യ ആരോപിച്ചു.