Friday, May 17, 2024
NewsObituary

അച്ഛനെ മകന്‍ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി

കാസര്‍കോട്: ബേക്കല്‍ പള്ളിക്കരയില്‍ അച്ഛനെ മകന്‍ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി. പള്ളിക്കര സ്വദേശി അപ്പകുഞ്ഞിയാണ് കൊല്ലപ്പെട്ടത്. പിതാവുമായുള്ള തര്‍ക്കത്തിനിടെ പ്രമോദ് അച്ഛനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപ്പകുഞ്ഞിയെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതില്‍ പൊലീസ് ഇയാള്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഇതിന്റെ പ്രകോപനത്തില്‍ വീട്ടിലെത്തിയ പ്രമോദ് പിതാവുമായി വാക്കുത്തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിതാവിനെ സ്ഥിരമായി പ്രമോദ് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.