Thursday, May 16, 2024
Local NewsNews

എരുമേലിയില്‍ അയ്യപ്പഭക്തര്‍ക്കിടയില്‍ യുവതികളുടെ ഭിക്ഷാടനം

എരുമേലി: തീര്‍ത്ഥാടകരുടെ തിരക്ക് മൂലം നൂറു കണക്കിന് വാഹനങ്ങള്‍ പിടിച്ചിടുകയും – ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും – ദുരിതവും അനുഭവിക്കുമ്പോഴാണ് അയ്യപ്പ ഭക്തര്‍ക്കിടയില്‍ യുവതികളുടെ ഭിക്ഷാടനം. എരുമേലിയിലെ എല്ലാ പാര്‍ക്കിംഗ് മൈതാനങ്ങളിലും , വാഹനങ്ങള്‍ പിടിച്ചിടുന്ന റോഡിലുമാണ് ഇവര്‍ ഭിക്ഷാടനം നടത്തുന്നത് .

അന്യ സംസ്ഥാനക്കാരായ ചില യുവതികള്‍ കൊച്ചു കുട്ടികളുമായി വന്ന് വിശ്രമിക്കുന്ന അയ്യപ്പഭക്തരെ വിളിച്ചുണര്‍ത്തിയാണ് ഭിക്ഷാടനം നടത്തുന്നത്. ഒറ്റക്കും – കൂട്ടവുമായി വരുന്ന യുവതികള്‍ വ്രതശുദ്ധിയോടെയുള്ള അയ്യപ്പഭക്തര്‍ക്ക് ഇടയിലേക്ക് കയറി കൈ കൊണ്ട് തട്ടിയാണ് ഭിക്ഷാടനം നടത്തുന്നത്.

തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ ചെണ്ട വില്‍ക്കാന്‍ വരുന്നവരുടെ കൂടെയുള്ള യുവതികളാണെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി ഭിക്ഷാടന നിരോധന മേഖലയായിട്ടും ഭിക്ഷാടനത്തിന് ഒരു കുറവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇത്തരത്തിൽ അയ്യപ്പ ഭക്തർക്കിടയിൽ അനധികൃതമായി ദിക്ഷാടനം നടത്തുന്ന യുവതികളെ തടയണമെന്നും , ഭിക്ഷാടന നിരോധന മേഖലയായ എരുമേലിയിൽ കർശന നടപടി സ്വീകരിക്കുമെന്നും ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു .