Tuesday, May 21, 2024
keralaLocal NewsNews

കണമലയുടെ കരുതല്‍ ; കണമല ബാങ്ക് തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്തു

       എരുമേലി: കോര്‍പ്പറേറ്റീവ് ബാങ്കുകളുടെ പ്രവര്‍ത്തന ചരിത്രത്തില്‍ ശ്രദ്ധേയമായ ഇടപെടലുകളും – മാതൃകാപരമായ പ്രവര്‍ത്തനങ്ങളും കാഴ്ചവച്ച കണമല സര്‍വ്വീസ് കോര്‍പ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘കണമലയുടെ കരുതല്‍’ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. മലയോര മേഖലയിലെ കൃഷിക്കാര്‍ , രീതികള്‍, വനം, വന്യജീവി , കൃഷിക്കും – കാര്‍ഷിക വിപണികള്‍ക്കും പുതിയ വഴികള്‍ കണ്ടെത്തിയ കാന്താരി വിപ്ലവം, പോത്ത് വളര്‍ത്തല്‍ അടക്കം കണമലയെ മലയോര മേഖലയുടെ വിപണിയാക്കി മാറ്റാനും ബാങ്കിന് കഴിഞ്ഞുവെന്നും എം എല്‍ എ പറഞ്ഞു.

ബാങ്കിന്റെ സ്വാധീനം എത്താത്ത മേഖലകളൊന്നുമില്ല. സംസ്ഥാന വ്യാപകമായി കാന്താരി നല്‍കുന്ന തരത്തില്‍ സംഭരണവും – വിതരണവുമായി ബാങ്ക് വളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണമല ബാങ്കിന്റെ പ്രവര്‍ത്തന മികവ് തെളിയിക്കപ്പെട്ട ചരിത്രം ബുക്കായി മറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സ്വദേനിയും പത്രപ്രവര്‍ത്തകയുമായ ഗീതു ചന്ദ്രകാന്താണ് പുസ്തം എഴുതിയത്. കണമലയുടെ ചരിത്രവും – കാര്‍ഷിക വിപ്ലവത്തിന്റെ നാള്‍വഴികള്‍ തനിമ ചോരാത്ത എഴുതാന്‍ കഴിഞ്ഞതായി അവര്‍ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍ പുസ്തകത്തിന്റെ ആദ്യ വില്ലന നടത്തി.

കണമല ബാങ്കിന്റെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ് ജോസ് മങ്കന്താനം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ് , വാര്‍ഡംഗം മറിയാമ്മ ജോസഫ്, ബാങ്ക് വൈസ് പ്രസിഡന്റ് പി എ ചാക്കോ , ബോര്‍ഡംഗങ്ങളായ പി ജെ സെബാസ്റ്റ്യന്‍ , എ ജെ ചാക്കോ , ധര്‍മ്മകീര്‍ത്തി എന്നിവര്‍ സംസാരിച്ചു.