Friday, May 10, 2024
keralaNewspolitics

എരുമേലിയില്‍ യുഡിഎഫില്‍ റിബല്‍; എല്‍ഡിഎഫിലും തര്‍ക്കം

  • പഞ്ചായത്തിലെ പത്താം വാര്‍ഡ് തുമരംപാറയിലും റിബല്‍ സ്ഥാനാര്‍ത്ഥി.
  • എ -ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം റിബല്‍ സ്ഥാനാര്‍ഥികളുടെ രംഗ പ്രവേശനത്തിന് വഴിതെളിച്ചത്.

എരുമേലി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരുമേലിയില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ ഡിവിഷനുകളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്.ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ പ്രളയമാണ് മത്സരിക്കാനുള്ളത്.മുണ്ടക്കയം ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് റോയി കപ്പിലുമാക്കല്‍,ഡിസിസി സെക്രട്ടറിയും മുക്കൂട്ടുതറ വാര്‍ഡംഗവുമായിരുന്ന പ്രകാശ് പുളിക്കാന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായിരുന്ന ബിനു മറ്റക്കര, കാഞ്ഞിരപ്പള്ളി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്‌ലം പ്രസിഡന്റ് ഷെമി മാത്യു, യൂത്ത് കോണ്‍ഗ്രസ് മുന്‍ എരുമേലി മണ്‌ലം പ്രസിഡന്റ് ഷഹനാസ് എന്നീ അഞ്ച് കോണ്‍ഗ്രസ് നേതാക്കന്മാരാണ് മത്സരിക്കുന്നതിനായി പത്രിക നല്‍കിയത്.

ബ്ലോക്ക് പഞ്ചായത്ത് ചേനപ്പാടി ഡിവിഷനില്‍ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ റെജി അമ്പാറ പത്രിക നല്‍കിയപ്പോള്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഭരണം മികവിന് ഏറെ പ്രശംസ പിടിച്ചു പറ്റിയ ആശാജോയിയാണ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കി.

പഞ്ചായത്തിലെ പത്താം വാര്‍ഡ് തുമരംപാറയിലും സ്ഥിതി വ്യത്യസ്തമായില്ല.വാര്‍ഡ് കമ്മറ്റിയോട് പോലും ആലോചിക്കാതെ തുമരംപാറ സീറ്റ് ഘടകകക്ഷിയായ ആര്‍ എസ് പിക്ക് നല്‍കിയപ്പോള്‍-വാര്‍ഡ് കമ്മറ്റിയോട് യുഡിഎഫ് നേതാക്കള്‍ അനീതി കാട്ടിയെന്നാരോപിച്ചു എരുമേലി ബ്ലോക്ക് ഡിവിഷനില്‍ ജഫ്‌ന കെ ജമാലിനേയും,തുമരംപാറ വാര്‍ഡില്‍ മുണ്ടക്കയം ബ്ലോക്ക് സെക്രട്ടറിയായ ബിനോയ് ഇലവുങ്കലും പത്രികകള്‍ നല്‍കി. കോണ്‍ഗ്രസില്‍ എ – ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് റിബല്‍ സ്ഥാനാര്‍ഥികളുടെ രംഗ പ്രവേശനത്തിന് വഴിതെളിച്ചതെങ്കില്‍ മുട്ടപ്പള്ളിയില്‍ സി പി എം-സി പി ഐ തമ്മിലുള്ള അധികാര വടംവലിയാണ് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ കാരണമായത്. സിപിഐ സ്ഥാനാര്‍ത്ഥിയായി കെ എം മഞ്ജു പത്രിക നല്‍കിയപ്പോള്‍ മുന്‍ പഞ്ചായത്ത് അംഗവും കാളകെട്ടി സ്വദേശിയുമായ എം എസ് സതീഷ് ആണ് സിപിഎം സ്ഥാനാര്‍ത്ഥി.കഴിഞ്ഞ തവണ ബിജെപി സീറ്റില്‍ പൊര്യന്‍യന്മല വാര്‍ഡില്‍ മത്സരിച്ച് പരാജയപ്പെട്ട സതീഷ് -അതിനു മുമ്പ് മൂക്കന്‍പ്പെട്ടി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ജയിച്ച പഞ്ചായത്ത് അംഗമായിരുന്നു.മുട്ടപ്പള്ളിയില്‍ കഴിഞ്ഞ തവണയും സിപിഎമ്മും സിപിഐയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.ബിജെപി ആദ്യമായി വിജയിച്ച ഇരുമ്പൂന്നിക്കര വാര്‍ഡിലെ മുന്‍ വാര്‍ഡ് മെമ്പര്‍ രജനി ചന്ദ്രശേഖരനാണ് മുട്ടപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി.