Saturday, April 20, 2024
EntertainmentkeralaNews

മേപ്പടിയാനിലെ മികച്ച സഹനടന്‍ ഉണ്ണിമുകുന്ദന് ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം

തിരുവനന്തപുരം: 45ാമത് ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ ഉണ്ണിമുകുന്ദന്‍. മേപ്പടിയാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ഉണ്ണിമുകുന്ദന്‍ സ്വന്തമാക്കിയത്. തന്റെ അദ്ധ്വാനത്തെ പ്രോത്സാഹിപ്പിച്ചതിന് നന്ദിയുണ്ടെന്ന് നടന്‍ പ്രതികരിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ആരാധകര്‍ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദന്റെ അടുത്ത ചിത്രം മാളികപ്പുറമാണ്. ഡിസംബര്‍ 30നാണ് ചിത്രത്തിന്റെ റിലീസ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് സംവിധായകന്‍. അയ്യപ്പനെ കാണാന്‍ മോഹിച്ച് ഇറങ്ങിപ്പുറപ്പെടുന്ന കൊച്ചുപെണ്‍കുട്ടിയുടെ യാത്രയാണ് ചിത്രത്തിലൂടെ പറയുന്നത്.