Saturday, May 11, 2024
keralaNewspolitics

എരുമേലി ബ്ലോക്കിലും-തുമരംപാറ വാര്‍ഡിലും യുഡിഎഫിന് ‘റിബല്‍ സ്ഥാനാര്‍ത്ഥികള്‍.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എരുമേലി ബ്ലോക്ക് ഡിവിഷനിലും,തുമരംപാറ പത്താം വാര്‍ഡില്‍ യുഡിഎഫിന് റിബല്‍ സ്ഥാനാര്‍ത്ഥികള്‍ .യുഡിഎഫിലെ ഘടകകക്ഷിയായ ആര്‍എസ്പിക്കെതിരെയാണ് തുമരംപാറ സ്വദേശിയും കോണ്‍ഗ്രസ് മുണ്ടക്കയം ബ്ലോക്ക് സെക്രട്ടറിയും-വാര്‍ഡ് പ്രസിഡന്റുമായ ബിനോയ് ഇലവുങ്കലും, എരുമേലി ബ്ലോക്ക് ഡിവിഷനില്‍ ജഫ്‌ന കെ ജമാലുമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി ഇന്നലെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. കഴിഞ്ഞ ഇരുപത് വര്‍ഷം എല്‍ഡിഎഫ് വിജയിച്ച സീറ്റ് തിരിച്ചു പിടിക്കുന്നതിനായി കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റി ശക്തമായി പ്രവര്‍ത്തിക്കുന്നതിനിടെ വാര്‍ഡ് കമ്മറ്റി പോലും അറിയാതെ സീറ്റ് ആര്‍എസ്പി നല്‍കിയതെന്നും ബിനോയി പറഞ്ഞു. ആര്‍ എസ് പി ക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കൂടിയ 14 അംഗ സബ് കമ്മറ്റിയിലെ 9 പേര്‍ എതിര്‍ത്തിട്ടും ഘടകകക്ഷി യാക്കി ആര്‍ എസ് പിക്ക് സീറ്റ് നല്‍കുകയായിരുന്നു.സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തുമരംപാറയില്‍ വാര്‍ഡ് കമ്മറ്റി പോലും കൂടാന്‍ അനുവദിക്കാതെയാണ് സീറ്റ് നല്‍കിയതെന്നും ബിനോയ് പറഞ്ഞു.
ഇതിനെതിരെ നവംബര്‍ 11 ന് കെപിസിസി പ്രസിഡന്റ് അടക്കമുള്ള ഉന്നത നേതാക്കള്‍ക്ക് വാര്‍ഡ് കമ്മറ്റി പാസാക്കിയ പ്രമേയം പരാതിയായി നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.എ -ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് നഷ്ടമായെന്നും വാര്‍ഡില്‍ 184 വോട്ടുകള്‍ ചേര്‍ത്ത ബിനോയി പറഞ്ഞു.സ്ഥാനാര്‍ഥികളെ സംബന്ധിച്ച് വാര്‍ഡ് കമ്മറ്റി നല്‍കിയ ലിസ്റ്റ് പരിഗണിക്കാന്‍ മണ്ഡലം കമ്മറ്റി തയ്യാറായില്ല.കോണ്‍ഗ്രസ് നേതൃത്വം വാര്‍ഡ് കമ്മറ്റിയോട് കാട്ടിയ അനീതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് തുമരംപാറ വാര്‍ഡില്‍ ബിനോയിയേയും,എരുമേലി ബ്ലോക്ക് ഡിവിഷനില്‍ ജഫ്‌ന കെ ജമാലിനെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.ആര്‍എസ്പി നേതാവ് തങ്കപ്പനാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.മുക്കൂട്ടുതറ സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഗിരീഷ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി വയലില്‍ മോഹനനാണ് ഇവിടെ നില്‍ക്കുന്നത്.