Friday, May 3, 2024
keralaNews

എരുമേലിയില്‍ മിതമായ നിരക്കില്‍ ഇനി വിശപ്പകറ്റാം.

എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടലില്‍ മിതമായ നിരക്കില്‍ ഭക്ഷണം കഴിച്ച് ഇനി വിശപ്പകറ്റാം.എരുമേലി ടൗണില്‍ പോസ് സ്റ്റോഫീസിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ ആരംഭിച്ച കുടുംബശ്രീയുടെ ജനകീയ ഹോട്ടലാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി ഉദ്ഘാടനം ചെയ്തു.പാവപ്പെട്ടവര്‍ക്കും ഒരു നേരം അന്നം കുറഞ്ഞ ചിലവില്‍ കഴിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ജനകീയ ഹോട്ടല്‍ തുടങ്ങിതെന്നും അവര്‍ പറഞ്ഞു. ചോറും,സാമ്പാറും തോരനുമുള്ള ഉച്ചയൂണിന് – 20 രൂപയും,എല്ലാ വിധ കറികളോടും കൂടിയ ഊണിന് 50
രൂപയും,ഊണിനൊപ്പം മീന്‍കൂട്ടി സെപ്ഷ്യല്‍ നിരക്കിലുമാണ് നല്‍കുക.വൈസ് പ്രസിഡന്റ് ബിനോയി ഇലവുങ്കല്‍, പഞ്ചായത്ത് മെമ്പര്‍ന്മാര്‍,കുടുംബശ്രീ പ്രവര്‍ത്തകരും എന്നിവരും ഉദ്ഘാടനത്തില്‍ പങ്കെടുത്തു.