Sunday, May 12, 2024
keralaNews

കൊവിഡ് വ്യാപനം ; കേരളം അടക്കം നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്…

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്ത്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കത്തിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേരളത്തിലെ കൊവിഡ് സാഹചര്യം പഠിക്കാനെത്തുന്നു കേന്ദ്ര സംഘം നാളെ രണ്ട് ജില്ലകളില്‍ സന്ദര്‍ശനം നടത്തും. നാളെ കോട്ടയത്തും മറ്റന്നാള്‍ ആലപ്പുഴയിലുമായിരിക്കും കേന്ദ്ര സംഘമെത്തുക. സന്ദര്‍ശന ശേഷം തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി സംഘം കൂടിക്കാഴ്ച നടത്തും.