Tuesday, May 14, 2024
keralaNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: ദേശീയ പാതയില്‍ കാറിന് തീപിടിച്ചു.ദേശീയപാത അരൂര്‍ ഇടപ്പള്ളി ബൈപ്പാസില്‍ വൈറ്റില ചളിക്കവട്ടത്തിന് സമീപമാണ് കാറിന് തീപിടിച്ചത്. രാവിലെ ആറരയോടെയായിരുന്നു തീ പിടിത്തം എന്‍ജിന്‍ തകരാറാണ് തീ പിടിത്തത്തിന് കാരണമെന്നാണ് വിവരം. തീപിടിക്കും മുന്‍പ് വാഹനം ഓടിച്ചിരുന്ന ആള്‍ പുറത്തിറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വൈറ്റില സ്വദേശിയായ അഭിഭാഷകന്റേതാണ് കാര്‍. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിശമനസേന എത്തി തീവ്ര പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.