Friday, May 3, 2024
keralaLocal NewsNews

എരുമേലിയില്‍ ആര്‍ എസ് പി യുടെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി എരുമേലിയില്‍ ആര്‍ എസ് പി എരുമേലി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തു . ആര്‍ എസ് പി എരുമേലി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ മണ്ഡലം സെക്രട്ടറി എ കെ സിബി, ജില്ല സെക്രട്ടറിയേറ്റംഗം എന്‍.സദാനന്ദന്‍ , യുറ്റിയുസി പഞ്ചായത്ത് സെക്രട്ടറി വിനോദ് എല്‍ സി , അംഗം മാത്യു എബ്രഹാം, പി. കെ റസാക്ക്, പഞ്ചായത്തംഗങ്ങളായ സുനിമോള്‍ , ലിസി എന്നിവര്‍ പങ്കെടുത്തു .