Saturday, April 20, 2024
Local NewsNews

എരുമേലിയില്‍  എഐ വൈ എഫ്   ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കോവിഡിന്റെ മഹാമാരിയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി എഐവൈ എഫ് . എരുമേലി പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണായ അഞ്ചാം വാര്‍ഡിലെ പാത്തിയ്ക്കക്കാവില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് എരുമേലി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തത് . സി പി ഐ എരുമേലി ലോക്കല്‍ സെക്രട്ടറി പി എം ഇര്‍ഷാദ് , മേഖല സെക്രട്ടറി ടി. ആല്‍ബര്‍ട്ട് , കമ്മറ്റിയംഗം അരുണ്‍ , ടൗണ്‍ ബ്രാഞ്ച് കമ്മറ്റിയംഗം വി ആര്‍ രാജേഷ് , എബിന്‍ വടക്കേമുട്ടുമണ്ണില്‍ എന്നിവര്‍ നേതൃത്വം നല്‍കി.