Friday, May 3, 2024
Local NewsNews

എരുമേലിയിലെ മോഷണം; മൂന്നംഗ സംഘത്തെ പിടികൂടി

എരുമേലി: എരുമേലി ടൗണില്‍ വിവിധ കടകളില്‍ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ എരുമേലി പോലീസ് പിടികൂടി . ( പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരുടെ പേരടക്കമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുക്കാന്‍ കഴിയില്ല). മോഷണത്തെ തുടര്‍ന്ന് ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘത്തെ പിടികൂടിയത്. ജില്ല പോലീസ് സൂപ്രണ്ട് – കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എന്നിവരുടെ നിര്‍ദേശാനുസരണം എരുമേലി സി.ഐ യുടെ നേതൃത്വത്തില്‍ മഫ്ടിയിലടക്കം രാത്രികാലങ്ങളിലും മറ്റും നടത്തിയ ശക്തമായ അന്വേഷണമാണ് മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞതെന്നും എരുമേലി എസ് ഐ ശാന്തി കെ ബാബു പറഞ്ഞു. ഇവരെ ജെ. ജെ കോടതിയില്‍ ഹാജരാക്കും.