Sunday, May 5, 2024
Local NewsNews

എരുത്വാപ്പുഴ മലവേടര്‍ കോളനി റോഡ് ഉദ്ഘാടനം ചെയ്തു

എരുമേലി: ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എരുത്വാപ്പുഴ മലവേടര്‍ കോളനി റോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മറിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി. ട്രൈബല്‍ ഓഫീസര്‍ അജി ബിനു നിരപ്പേല്‍, ഗോപി മൂപ്പന്‍, തോമാച്ചന്‍ പതുപ്പള്ളി, സജി പു റ്റുമണ്ണില്‍, ഷിജോമോന്‍ ചെറുവാഴകുന്നേല്‍, ബാബു അമ്മനത്ത് പ്രസംഗിച്ചു