Tuesday, May 14, 2024
EntertainmentindiaNewsObituary

സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു

ചെന്നൈ : തമിഴ് സിനിമ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ‘എതിര്‍നീച്ചല്‍’ എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയില്‍ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധി സീരിയലുകളില്‍ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലറിലാണ്. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രത്തിന്‍രെ വലംകൈ ആയി അഭിനയിച്ചത് മാരിമുത്തു ആയിരുന്നു.  1993ലാണ് മാരിമുത്തു തന്റെ കരിയര്‍ തുടങ്ങുന്നത്. അരന്മനൈ കിളി (1993), എല്ലാമേ എന്‍ രസത്തന്‍ (1995) എന്നീ ചിത്രങ്ങളില്‍ രാജ്കിരണിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. മണിരത്നം, വസന്ത്, സീമാന്‍, എസ്. ജെ. സൂര്യ എന്നിവരുള്‍പ്പെടെയുള്ള ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കൊപ്പം സഹസംവിധായകനായി മാരിമുത്തു തുടര്‍ന്നു, സിലംബരശന്റെ ടീമായ മന്മഥനിനും അദ്ദേഹം സഹസംവിധായകനായി.