Thursday, May 16, 2024
Local NewsNews

അധ്യാപക ഗവേഷണ പ്രൊജക്റ്റ് പ്രകാശനം ചെയ്തു

എരുമേലി: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലിന്റെ  (SCERT)   മേല്‍നോട്ടത്തില്‍ ധീരജ് അഗസ്റ്റിന്‍ (സെന്റ് ആഗ്‌നസ് സ്‌കൂള്‍ മുട്ടുചിറ), രാജീവ് ജോസഫ് (സെന്റ് തോമസ് എരുമേലി) എന്നിവര്‍ ചേര്‍ന്ന് ‘സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇംഗ്ലീഷ് ഭാഷാ കഴിവ് വര്‍ധിപ്പിക്കുന്നതിനുള്ള സൗന്ദര്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള നാടക നിര്‍ദ്ദേശ പാക്കേജ് എന്ന അധ്യാപക ഗവേഷണ പ്രൊജക്റ്റിന്റെ പ്രകാശനം SCERT  ഡയറക്റ്റര്‍ ഡോ. ജയപ്രകാശ് ആര്‍. കെ. നിര്‍വഹിക്കുന്നു. SCERT അസി. പ്രൊഫസര്‍ ഡോ. ശോഭ ജേക്കബ് , ടഇഋഞഠ അക്കാഡമിക് കണ്‍സള്‍ട്ടന്റ് ഡോ. എം. ആര്‍. സുദര്‍ശനകുമാര്‍, ഗാന്ധി ഗ്രാം യൂണിവേഴ്‌സിറ്റി എമിരറ്റസ് പ്രൊഫസര്‍ ഡോ. എം. എ. സുധീര്‍ എന്നിവര്‍ സമീപം.