Monday, May 13, 2024
keralaNews

കുറവാമൂഴിയിലെ ” ആ കള്ള് ഷാപ്പ് ”  അടച്ചു 

എരുമേലി:കഴിഞ്ഞ 16ന് ഉണ്ടായ മഴക്കെടുതിയിൽ വീടുകൾക്കൊപ്പം തകർന്ന കുറവാമൂഴിയിലെ “ആ കള്ള് ഷാപ്പ് ” അടച്ചു.വീടുകൾ തകർന്ന ദുഖത്തിൽ നാട്ടുകാർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിനിടെക്കാണ് കഴിഞ്ഞ ദിവസം കള്ള് ഷാപ്പ് തുറന്നത്.നീല പടുത വലിച്ച്  കെട്ടി താത്ക്കാലികമായി ആരംഭിച്ച കള്ള് ഷാപ്പിന്റെ വാർത്ത ഇന്നലെ ” കേരള ബ്രേക്കിംഗ് ന്യൂസ് ” നൽകിയിരുന്നു. ഷാപ്പ് തുറന്നതിൽ അനുകൂലിച്ചും , പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും ഉയർന്നു,
എന്തായാലും താത്ക്കാലികമായി തുടങ്ങിയ ആ ഷാപ്പ് അടച്ചു – എല്ലാം പൊളിച്ചു കൊണ്ടുപോയി.