Monday, April 29, 2024
Local NewsNews

എയ്ഞ്ചല്‍വാലിയില്‍ വളര്‍ത്ത് നായയെ വന്യ ജീവി ആക്രമിച്ച് ഭക്ഷിച്ചു

എരുമേലി : ശബരിമല വനാതിര്‍ത്ഥി മേഖലയായ എയ്ഞ്ചല്‍ വാലിയില്‍ വീട്ടില്‍ വളര്‍ത്തിയ നായയെ വന്യ ജീവി ആക്രമിച്ച് ഭക്ഷിച്ചു. ഇന്ന് രാവിലെ വീട്ടുടമസ്ഥന്‍ നായക്ക് ഭക്ഷണം നല്‍കാനായി എത്തിയപ്പോഴാണ് നായയെ ആക്രമിച്ച് ഭക്ഷിച്ച വിവരം അറിയുന്നത് .                                                                                    എയ്ഞ്ചല്‍വാലി കുരിശ് പള്ളിക്ക് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ അലക്‌സ് ആന്റണിയുടെ വീട്ടിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരിക്കാം സംഭവമെന്ന് അലക്‌സ് പറഞ്ഞു. നായയുടെ കഴുത്തില്‍ വന്യ ജീവി കടിച്ച പാട് ഉണ്ട്.

ദശയും മറ്റും കടിച്ച് കീറി ഭക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ നായയെ ആക്രമിച്ച് ഭക്ഷിച്ചത് പുലിയാകാനുള്ള സാധ്യതയില്ലെന്നാണ് എഴുകുമണ്‍ പോറസ്റ്റ് റേഞ്ച് ഓഫീസര്‍ മുകേഷ് എം.കെ പറഞ്ഞു. പുലിയാണെങ്കില്‍ പ്രദേശത്ത് കാല്‍പ്പാടുകള്‍ കാണേണ്ടതാണ്. മറ്റേതെങ്കിലും ജീവിയുമായി അടിപിടികൂടിയതിന് ശേഷം നായയെ ആക്രമിച്ച് ഭക്ഷിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.

വനം വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം രണ്ട് ക്യാമറകളും സ്ഥാപിച്ചു.