Tuesday, May 14, 2024
keralaNewspolitics

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ആണ് പ്രഖ്യാപിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളുടെയും തങ്ങള്‍ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദര്‍ മൊയ്തീന്‍ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങള്‍ക്ക് വേണമെന്നും അഭ്യര്‍ഥിച്ചു. പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങള്‍ ആയിരുന്നു.മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റുമാണു സാദിഖലി ശിഹാബ് തങ്ങള്‍.