Saturday, May 4, 2024
keralaNews

എന്‍.എസ്.എസിനെതിരേയുള്ള പരാമര്‍ശം: സെക്രട്ടേറിയറ്റിലേക്ക് നാമജപയാത്ര നടത്തി.

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെതിരേയുള്ള ചില നേതാക്കളുടെ ആരോപണങ്ങളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നാമജപയാത്ര നടത്തി.താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്തു.ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിന് തെറ്റുപറ്റുകയോ പരാജയപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സംഗീത് കുമാര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ്. തോറ്റതിന് സര്‍ക്കാരിനെ പഴിച്ചിട്ട് കാര്യമില്ലെന്ന് കഴിഞ്ഞദിവസം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.