Friday, April 19, 2024
indiakeralaNews

ഉപഭോക്താക്കള്‍ക്ക് അറിയിപ്പുമായി എസ്ബിഐ.

ഡിജിറ്റല്‍ സേവനങ്ങളില്‍ തടസമുണ്ടാകുമെന്ന് അറിയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഞായര്‍ വെളുപ്പിനെ രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് എസ്ബിഐ അറിയിച്ചു. നെഫ്റ്റ് സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഇതെന്ന് എസ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചു.

2021 മെയ് 22ന് ബിസിനസ് അവസാനിച്ചതിന് ശേഷം ആര്‍ബിഐ നെഫ്റ്റ് സിസ്റ്റങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവയിലെ നെഫ്റ്റ് സേവനങ്ങള്‍ ലഭിക്കാത്തതെന്ന് എസ്ബിഐ അറിയിച്ചു. മെയ് 23 ഞായറാഴ്ച വൈകുന്നേരം മുതല്‍ ആര്‍ടിജിഎസ് സേവനങ്ങള്‍ പതിവുപോലെ ലഭ്യമാകും.
എസ്ബിഐയ്ക്ക് രാജ്യത്താകമാനം 22,000 ശാഖകളും 57,899 എടിഎമ്മുകളുമുണ്ട്. ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് എസ്ബിഐയ്ക്ക് 85 മില്യണ്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപഭോക്താക്കളും 19 മില്യണ്‍ മൊബൈല്‍ ബാങ്കിംഗ് ഉപഭോക്താക്കളുമുണ്ട്. ഇതിന് പുറമെ, 135 മില്യണ്‍ യുപിഐ ഉപഭോക്താക്കളും എസ്ബിഐയ്ക്കുണ്ട്.