Monday, April 29, 2024
indiaNewspolitics

എന്‍സിപി പിളര്‍പ്പ് : വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു

ദില്ലി : എന്‍സിപിയിലെ അപ്രതീക്ഷിത പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 13,14 തീയതികളില്‍ ബെംഗളൂരുവില്‍ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. എന്നാല്‍ കര്‍ണ്ണാടക, ബീഹാര്‍ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് യോഗം മാറ്റിവച്ചതെന്ന് ജെഡിയു വക്താവ് കെ.സി ത്യാഗി പ്രതികരിച്ചത്. അപ്രതീക്ഷിതമായി എന്‍സിപിയില്‍ ഉണ്ടായ പിളര്‍പ്പില്‍ പ്രതിപക്ഷ നിര നിരാശയിലാണ്. ശരദ് പവാറുമായി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയും, രാഹുല്‍ ഗാന്ധിയും സംസാരിച്ചുവെന്നാണ് വിവരം. മമത ബാനര്‍ജിയും പവാറിന് പിന്തുണയറിയിച്ചു.